കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാകില്ല; സുഭാഷിണി അലി

ദില്ലി: ക്ഷീരകര്‍ഷകര്‍ വന്‍ പ്രതിസന്ധി നേരിടുന്നതിനിടെ രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കാനാകില്ലെന്ന് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇത് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണ്. ഇത്തരം നീക്കത്തിലൂടെ കാലികളെ സംരക്ഷിക്കാന്‍ ആകില്ലെന്നും സുഭാഷിണി അലി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

റംസാനെ സ്വീകരിക്കാന്‍ രാജ്യത്തെ ജനത ഒരുങ്ങി നില്‍ക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കാള, പശു, പോത്ത് എന്നിവയുടെ കശാപ്പ് പൂര്‍ണമായും നിരോധിക്കുന്നത് ജനങ്ങളുടെ ഭക്ഷ്യസ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അസാധാരണ ഗസറ്റായി പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കന്നുകാലി വില്‍പ്പനയ്ക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കന്നുകാലികളുടെ സംസ്ഥാനാന്തര വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്തരവിലൂടെ ഏതെങ്കിലും മതാചാരച്ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലി കൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here