ആദ്യ ചിത്രത്തിലെ പ്രണവിന്റെ പ്രതിഫലം ആരേയും ഞെട്ടിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യം

താരപുത്രന്മാരുടെ വരവ് ഇഷ്ടപ്പെടുന്നവരും കാതിരിക്കുന്നവരുമാണ് ചലച്ചിത്രപ്രേമികള്‍. പ്രിഥിരാജ് മുതല്‍ ദുല്‍ക്കര്‍ സല്‍മാനും കാളിദാസ് ജയറാമും വരെ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരാണ്. അതിനിടിയിലാണ് ആരാധകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത്. കേള്‍ക്കേണ്ട താമസം മലയാളി അത് ആഘോഷമാക്കി.

ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും വെള്ളിത്തിരയില്‍ നായകനായെത്തുമ്പോള്‍ താരപുത്രന്റെ പ്രതിഫലം എത്രയായിരിക്കുമെന്നതും ആകാംഷയേകുന്നതാണ്. ജിത്തു ചിത്രത്തില്‍ പ്രണവ് വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണ്. വെറും ഒരു രൂപയാണ് പ്രണവ് പ്രതിഫലം വാങ്ങുന്നത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്നെ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും മലയാളത്തിന്റെ താരരാജാവിന്റെ മകന്‍ വെള്ളിത്തിരയില്‍ നായകനാകുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News