കശാപ്പ് നിരോധനം; കോളടിച്ചത് ഇറച്ചിക്കോഴി വില്‍പ്പനയ്ക്ക്; ഒരു കിലോ കോഴിക്ക് 220 രൂപ വരെ

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെ ഇറച്ചിക്കോഴി വില കുത്തനെ കൂടി. സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിക്ക് 220 രൂപ വരെ വിലയായി. രണ്ടാഴ്ചയ്ക്കിടെ 80 മുതല്‍ 100 രൂപ വരെയാണ് വില വര്‍ദ്ധിച്ചത്. റമദാന്‍ മാസം കൂടിയെത്തിയതോടെ വില ഇനിയും ഉയരാനാണ് സാധ്യത

നാട്ടിലെ ഫാമുകള്‍ വേനലില്‍ വാടിയപ്പോള്‍ തമിഴ്‌നാട്ടിലെ ഫാമുകള്‍ക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. അവസരം മുതലെടുത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് അടുത്ത ദിവസങ്ങളില്‍ വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News