തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എ ടി എം കവര്‍ച്ച. തിരുവനന്തപുരം കഴക്കൂട്ടത്താണ് ഇത്തവണ കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് പത്തു ലക്ഷം രൂപയിലധികം കവര്‍ന്നു. ഇന്ന് വൈകുന്നേരം ഇവിടെ പണം നിറയ്ക്കാനെത്തിയപ്പോഴാണ് എടിഎം തകര്‍ത്തതായി കണ്ടെത്തിയത്.
തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കരയിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം വെള്ളയമ്പലത്ത് എ ടി എം കവര്‍ച്ച നടന്നത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here