
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ചയും യൂത്ത്‌കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വന്‍ റാലിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തത്. യുവമോര്‍ച്ചയുടെ ദേശീയ നേതാവായ പൂനം മഹാജന്‍ ഇന്നലെ പറയുന്നത് കേട്ടു കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലെന്ന് , ഈ മഹതി ഇവിടെ പ്രസംഗിക്കുമ്പോള്‍ യോഗി ആഭിത്യനാഥിന്റെ സംസ്ഥാനത്ത് 4 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷനെ വെടിവെച്ച് കൊലപ്പെടുത്തിയതും മറക്കരുതെന്ന് പിണറായി പറഞ്ഞു.
പ്രതികരിക്കാന്‍ ശേഷിയുള്ള സ്ത്രീകള്‍ കേരളത്തില്‍ വളര്‍ന്ന് വരുന്നുണ്ടെന്നും അത് കൊണ്ടാണ് ഇന്നലെ യുവമോര്‍ച്ചയുടെ സമരത്തില്‍ പങ്കെടുക്കേണ്ട ഒരാള്‍ ഒരു അവയവം നഷ്ടപ്പെട്ട് കിടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ന്നു എന്ന് ആക്ഷേപിക്കാന്‍ വന്നവര്‍ പരസ്പരം ഏറ്റുമുട്ടി. അവര്‍ സമരത്തിന് പന്നത് വടിയും ,കല്ലുമൊക്കെയായിട്ടായിരുന്നു. അവരുടെ ഉദ്ദേശം എന്തെന്ന് ഇതിലൂടെ വ്യക്തമായെന്നും പിണറായി ചൂണ്ടികാട്ടി.
സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങളും മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. 4oooo പേര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ജോലി കൊടുത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രിസ്തുമസ് അവധിയായാലും പുസ്തകം എത്തില്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ കാത്ത് പുസ്തകം എത്തിക്കഴിഞ്ഞു.
UDF ന് മുന്‍പ് ചെയ്യാതിരുന്നത് LDF കാലത്ത് ചെയ്യുമ്പോള്‍ അതില്‍ വേവലാതി പെട്ടിട്ട് കാര്യം ഇല്ല. ലാറ്റിന്‍ അമേരിക്കയുടെ ടെലിസൂം മുതല്‍ ഗാര്‍ഡിയന്‍ വരെ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതും മുഖ്യമന്ത്രി ചൂണ്ടികാട്ടി. BBC മുതല്‍ ടൈം ഓഫ് ഇന്ത്യ വരെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തുന്നു ഇങ്ങനെ ഈ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തങ്ങളുടെ സ്ഥിതി എന്താവും എന്ന ആശങ്ക UDF ന് ഉണ്ട്. അതുകൊണ്ടാണ് UDF ഉം യുവമോര്‍ച്ചയും കല്ലും വടിയും ആയി സമരത്തിന് വന്നത്
വിഴിഞ്ഞം കരാറില്‍ ക്രമ വിരുദ്ധത നടന്നു എന്ന് സി എ ജി കണ്ടെത്തിയിട്ടുണ്ടെന്നതും ഇതില്‍ കൃത്യമായ പരിശോധന സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുപറഞ്ഞു. നിയമത്തിന്റെ കരങ്ങള്‍ തെറ്റ് ചെയ്തവര്‍ക്ക് നേരെ ബലിഷ്ഠമായി നീങ്ങുമെന്നും ചെയ്യാത്ത പല തെറ്റിന്റെയും വിഴുപ്പ് ഭാണ്ഡം ഈ സര്‍ക്കാരിന് പേറേണ്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here