ബല്ലാത്ത ചതിയായി പോയി പഹയാ; രസകരമായ കമന്റിന്റെ കാരണമെന്ത്‌

ഫെയ്‌സ്ബുക്കില്‍ കുത്തിയിരുന്നാല്‍ പോര, പഠിക്കണം എന്ന അമ്മയുടെ വഴക്ക് കേള്‍ക്കാത്തവരായി പുതിതലമുറയില്‍ പെട്ട അധികം പേരുണ്ടാകില്ല. നമ്മുടെ സുക്കര്‍ബര്‍ഗില്ലെ, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍, പുള്ളിക്കാരന്റെ അമ്മയും ഇത്തരത്തില്‍ വഴക്ക് പറയുമായിരുന്നെന്ന് വ്യക്തം. കാരണം മറ്റൊന്നുമല്ല.

ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റ് മേടിച്ച ശേഷം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് സംശയം ജനിപ്പിക്കുന്നത്. ‘അമ്മേ, ഞാനെപ്പോഴും പറയാറില്ലായിരുന്നോ, ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി മടങ്ങിയെത്തുമെന്ന്’ ഇതായിരുന്നു സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് സുക്കര്‍ബര്‍ഗിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. എന്തായാലും അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ കുത്തിയിരുന്ന് കളിക്കാതെ പഠിക്കാന്‍ പറയുന്ന അമ്മമാരുടെ ശബ്ദത്തിന് ഇനി കാഠിന്യം കൂടുമോയെന്ന സംശയം പങ്കുവെച്ചവരും കുറവല്ല. കാരണം സ്ഥാപകന് ഡിഗ്രി കിട്ടിയ വിവരം അമ്മമാരും അറിയുമല്ലോ. ബല്ലാത്ത ചതിയായി പോയി പഹയാ എന്ന് മലയാളത്തില്‍ പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News