ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് രുചിയൂറും ബീഫ് സമോസ

ചേരുവകള്‍

ബീഫ് 250 ഗ്രാം
സവാള 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
കാരറ്റ് 1/4 കപ്പ് (അരിഞ്ഞത്)
മുളക് പൊടി 11/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഗരം മസാല പൊടി 1/2 ടീസ്പൂണ്‍
മൈദ പൊടി 2 ടേബിള്‍ സ്പൂണ്‍
വെള്ളം 2 കപ്പ്
മൈദ പൊടി 2 കപ്പ്
നെയ് 3 ടേബിള്‍ സ്പൂണ്‍
ചുടായ വെള്ളം 1 കപ്പ്
മല്ലിയില കുറച്ച്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 2 കപ്പ്

പാചകം ചെയ്യുന്ന വിധം

ബീഫ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഒരു പ്രഷര്‍ കുക്കെറില്‍ ബീഫ്, മുളക് പൊടി, മഞ്ഞള്‍പൊടി, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം. വേവിച്ച ബീഫ് മിക്‌സിയില്‍ പൊടിച്ചു എടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക. തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്‌പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്‌സിയില്‍ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി. മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. തയ്യാറാക്കി വെച്ച മസാല നടുവില്‍ വെച്ച് സമൂസ പരുവത്തില്‍ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം. ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് രുചിയൂറും ബീഫ് സമോസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here