‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; 210 കേന്ദ്രങ്ങളില്‍ ഇന്ന് എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാനത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്താനാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസും സെക്രട്ടറി എം വിജിനും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള തീരുമാനം അറിയിച്ചത്. ഫാസിസത്തിനു മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യമെന്നും ഫാസിസിസ്‌റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കലാണ് ജനാധിപത്യമെന്നും ജെയ്ക് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയ നേതാക്കള്‍ നിരോധനത്തെ ഫാസിസ്റ്റ് നടപടിയെന്ന് വിശേഷിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News