‘സാര്‍, ഞങ്ങ മലയാളികള്‍ക്ക് ബീഫ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്’: വൈറലായി ‘ഗോദ’ ടീമിന്റെ ബീഫ് വീഡിയോ

കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ പരിഹസിച്ച് ‘ഗോദ’ ടീം ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സിനിമയിലെ ഒരു രംഗത്തിന്റെ അകമ്പടിയോടെ പൊറോട്ടയ്ക്കും ബീഫിനും അന്ത്യോപചാരം അര്‍പ്പിച്ചിരിക്കുകയാണ് ഗോദാ ടീം. ചിത്രത്തിലെ പ്രധാനതാരങ്ങളായ ടോവിനോ തോമസ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ വീഡിയോ ഷെയറും ചെയ്തിട്ടുണ്ട്.

ടോവീനോയുടെ കഥാപാത്രം തമിഴ്‌നാട് സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുന്നതാണ് രംഗം. പൊറോട്ടയും ബീഫ്‌റോസ്റ്റും മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണം മാത്രമല്ല. ഒരു വികാരമാണെന്ന് ടൊവീനോ രംഗത്തില്‍ പറയുന്നു. ബീഫ് റോസ്റ്റ് പാകം ചെയ്യുന്ന രീതിയും രുചിയും ടൊവീനോ പറയുന്നു. റെസ്റ്റ് ഇന്‍ പീസ് ബീഫ്, പ്രിയപ്പെട്ട ബീഫിന് ഗോദ ടീമിന്റെ ആദരാഞ്ജലികള്‍ എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here