സഹായം അഭ്യര്‍ഥിച്ചെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ കോഴിക്കോട് ഡിസിസി സെക്രട്ടറി രമേശ് നമ്പിയത്തിന്റെ ശ്രമം; സംഭവം ചാലപ്പുറത്തെ ഓഫീസില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഡിസിസി സെക്രട്ടറി രമേശ് നമ്പിയത്തിനെതിരെയാണ് മാറാട് സ്വദേശിനി പരാതി നല്‍കിയത്. എംപിയുടെ ശുപാര്‍ശ കത്തിനായി സമീപിച്ചപ്പോള്‍ രമേശ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

മാറാട് സ്വദേശിയായ സ്ത്രീയുടെ ഭര്‍ത്താവ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. കോഴിക്കോട്ടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ചികിത്സാ സഹായം ലഭിക്കുന്നതിനായി എംപിയുടെ ശുപാര്‍ശ കത്ത് ലഭിക്കാനാണ് ഇവര്‍ ഡിസിസി സെക്രട്ടറി രമേശ് നമ്പിയത്തിനെ സമീപിച്ചത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒറ്റയ്ക്ക് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടുവെന്ന് സ്ത്രീ പറയുന്നു. എന്നാല്‍ ഭര്‍ത്താവിനോടൊപ്പമാണ് ഇവര്‍ കോണ്‍ഗ്രസ് നേതാവിന്റെ ചാലപ്പുറത്തുള്ള ഓഫീസിലെത്തിയത്. ചികിത്സാരേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഭര്‍ത്താവിനെ പുറത്തേക്കയച്ച ശേഷം കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവ് തിരിച്ചെത്തി സ്ത്രീയെ രക്ഷപ്പെടുത്തിയ ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, തന്നെ ഓഫീസിലെത്തി മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമേശ് നമ്പിയത്ത് സ്ത്രീക്കും ഭര്‍ത്താവിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News