ഒടുവില്‍ ആ നാലുകോടിയുടെ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; വിഷു ബംബര്‍ നേടിയത് ഈ റിട്ട.ഹെഡ്മാസ്റ്റര്‍

തിരുവനന്തപുരം: മൂന്നുദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ട് വിഷു ബംബര്‍ നേടിയ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ അവനവന്‍ചേരി എകെജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ രണ്ടില്‍ ഷെറിന്‍ വില്ലയില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ റസലുദീനാണ് വിഷു ബംബറിന്റെ ഒന്നാംസ്ഥാനം നേടിയത്. നാലു കോടി രൂപയാണ് ഒന്നാം സമ്മാനം.

സമ്മാനാര്‍ഹമായ ലോട്ടറി ഇദ്ദേഹം ആറ്റിങ്ങല്‍ കനറാ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചു. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകട ശാഖയില്‍ നിന്നെടുത്ത എസ്ബി 215845 ടിക്കറ്റിനാണ് സമ്മാനം. കിട്ടുന്ന തുകകൊണ്ട് കടം തീര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് റസലുദീന്‍ പറഞ്ഞു. 24നായിരുന്നു നറുക്കെടുപ്പ്. ഭാര്യ: ഷാനിഫ. മക്കള്‍: ഷെറിന്‍, സുനി.

ഈ ഏജന്‍സി വഴി ഈ വര്‍ഷം ലഭിക്കുന്ന രണ്ടാമത്തെ ഒന്നാം സമ്മാനമാണിത്. ജനുവരിയില്‍ നറുക്കെടുത്ത ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റിലെ ഒന്നാംസമ്മാനവും ഈ ഏജന്‍സിക്കായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News