സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ‘നോക്കിയ 3310’ ഉപയോഗിച്ചാല്‍ എന്താകും അവസ്ഥ; വീഡിയോ കാണാം

ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റുപോയ മൊബൈല്‍ഫോണുകളില്‍ ഒന്നായ നോക്കിയ 3310 വീണ്ടും അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് നോക്കിയ ആരാധകര്‍ സ്വീകരിച്ചത്. ഗൃഹാതുരതയും മാറിയ കാലത്തിന്റെ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് വിപണിയില്‍ എത്തിയ ഫോണിന് ഒരുമാസത്തെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് നോക്കിയ 3310 ഉപയോഗിച്ചാല്‍ എന്തായിരിക്കും ഇക്കാലത്ത് നമ്മുടെ അവസ്ഥ? ഈ ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങിയ ബിബിസി ജേര്‍ണലിസ്റ്റിന്റെ വീഡിയോ രസകരമാണ്. ബിബിസി ജേര്‍ണലിസ്റ്റായ റോറി കെല്ലര്‍ ജോണ്‍സ് തന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് നോക്കിയ 3310 മായി നഗരത്തിലേക്കിറങ്ങി.

തനിക്ക് ഇമെയിലോ ട്വിറ്ററോ ചെക്ക് ചെയ്യാനാകുന്നില്ലെന്നും സ്ഥലങ്ങള്‍ കണ്ട് പിടിക്കാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനാകില്ലെന്നും റോറി പരാതിപ്പെടുന്നു. ഫോണിലൂടെ പണമിടപാട് നടത്താന്‍ സാധിക്കാത്തതിലും റോറിക്ക് വിഷമമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ശീലിച്ച നമുക്ക് എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണ്‍ വേണം എന്നതാണ് അവസ്ഥ.

മാറിയ കാലത്തിന്റെ സാങ്കേതിക വിദ്യയും ഗൃഹാതുരത്വവുമായി എത്തിയ നോക്കിയ 3310 നെ ഒന്നു കളിയാക്കുക എന്നതാണ് റോറിയുടെ ലക്ഷ്യമെങ്കിലും സ്മാര്‍ട്ട് ഫോണ്‍ എന്ന ഉപകരണത്തിന് നമ്മള്‍ എത്രമാത്രം അടിമപ്പെട്ടു എന്നത് ചിന്തിപ്പിക്കുന്ന ഒരു വീഡിയോ കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News