അര്‍ണബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍; മാനനഷ്ടത്തിന് കേസ്

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പി യുമായ ശശിതരൂര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ട് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ശശിതരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിവാദം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബിന്റെ പുതിയ വാര്‍ത്താചാനലായ ദി റിപ്പബ്ലിക്ക് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളാണ് വിവാദം സൃഷ്ടിച്ചത്. തരൂരിന്റെ സഹായി നാരായണ്‍ സുനന്ദ മരിച്ച ദിവസം നടത്തിയ ഫോണ്‍കോളുകള്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു.

തന്റെ മുന്‍ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഡല്‍ഹി പൊലീസ് പൂര്‍ത്തിയാക്കുംവരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ചാനലുകളെ വിലക്കണമെന്നും ശശിതരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ണബിനെക്കൂടാതെ അദ്ദേഹത്തിന്റെ ചാനലിനും ചാനലിന്റെ പ്രധാന ഓഹരി ഉടമകളള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. അതിനുശേഷം ഇപ്പോള്‍ അര്‍ണബിന്റെ പുതിയ ചാനലിലൂടെയാണ് വീണ്ടും വിവാദങ്ങള്‍ ഉടലെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel