ഇരുപത് തീവ്രവാദികള്‍ നുഴഞ്ഞ്കയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ്; ദില്ലിയിലും മുംബൈയിലും ആക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി

ദില്ലി: ദില്ലി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തീവ്രവാദി ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പാര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. നുഴഞ്ഞു കയറ്റക്കാരുണ്ടെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളില്‍ സേന തിരച്ചില്‍ ശക്തമാക്കി.

ആക്രമണം ലക്ഷ്യം വച്ച് പാക്കിസ്ഥാനില്‍ നിന്നും ഇരുപത് ലഷ്‌കറെ തൊയ്ബ തീവ്രവാദികള്‍ രാജ്യത്ത് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദില്ലി മെട്രോ, മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി. മെട്രോ സ്റ്റേഷനുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തിരക്കറിയ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധനയും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലെ രാംപുര മേഖലയിലെ നിയന്ത്രണരേഖയ്ക്കടുത്ത്‌ നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായി. നുഴഞ്ഞുകയറ്റം സുരക്ഷാ സേന പരാജയപ്പെടുത്തുകയും നാല് ഭീകരരെ വധിക്കുകയും ചെയ്തു. വേനല്‍ക്കാലമായതോടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം വര്‍ദ്ധിച്ചതായി സൈന്യം ചൂണ്ടിക്കാട്ടി. നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്ന പാക് സൈനിക പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്താല്‍ കരാര്‍ ലംഘിക്കുന്നത് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കാനാണെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News