ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു; ഭട്ട് ഹിസ്ബുള്‍ മേധാവിയായത് ബുര്‍ഹാന്‍ വാനി വധത്തോടെ; അതിര്‍ത്തിയില്‍ സുരക്ഷ ശക്തം

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ മു​ജാ​ഹു​ദീ​ൻ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ വധിച്ചതായി സൈനിക വക്താവ്. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭട്ടിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭട്ട് കൊല്ലപ്പെട്ടത്.

ബുര്‍ഹാന്‍ വാണിയുടെ കൊല്ലപ്പെട്ട ശേഷമാണ് ഭട്ട് ഹിസ്ബുള്‍ മേധാവിയായത്. ഭട്ടിന്റെ മരണത്തിന് പിന്നാലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടക്കുകയാണ്.

അതേസമയം, രാംപുര സെക്ടറില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ നാലു പേരെ വധിച്ചു. സൈനികരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. കൂടുതല്‍ നുഴഞ്ഞു കയറ്റക്കാരുണ്ടെന്ന സംശയത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തിരച്ചില്‍ ശക്തമായി തുടരുകയാണ്.

ത്രാല്‍ മേഖലയിലും നുഴഞ്ഞുകയറ്റശ്രമവും ഏറ്റുമുട്ടലുമുണ്ടായി. ഇവിടെ .ഭീകര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്ന പാക് സൈനിക പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുകയാണ്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News