മോദിസര്‍ക്കാരിന്റെ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് എ.കെ ആന്റണി; കേന്ദ്രം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട

ദില്ലി: കശാപ്പ് നിരോധിച്ചുകൊള്ള മോദിസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആര്‍എസ്എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

മോദിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പടിയാണ് വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെങ്കിലും ജനതാല്‍പര്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്നും ആന്‍ണി ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News