‘മോദി ജീ, ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും’ ‘എന്റെ അടുക്കളയില്‍ എന്ത് വേവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും

തിരുവനന്തപുരം: കശാപ്പ് നിരോധിച്ച മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 കേന്ദ്രങ്ങളിലാണ് ബീഫ് ഫെസ്റ്റ് നടത്തിയത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഡിവൈഎഫ്‌ഐയും യൂണിവേഴ്‌സിറ്റി കോളേജിനു സമീപത്ത എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടറിയേറ്റിനു മുന്‍പിലെ ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മോദിസര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാനും രാജ്യത്താകെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുമാണ് തീരുമാനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസും ബീഫ് ഫെസ്റ്റ് നടത്തി. പൊറോട്ടയും ബീഫും വിളമ്പിക്കഴിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയ നേതാക്കള്‍ നിരോധനത്തെ ഫാസിസ്റ്റ് നടപടിയെന്ന് വിശേഷിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News