കാനില്‍ തിളങ്ങിയത് ഐശ്വര്യയും ദീപികയുമല്ല; മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടി

കാനിലെ താരമായത് ഐശ്വര്യയും ദീപികയുമാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇന്ത്യക്കാരിയായ മറ്റൊരു പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും വെല്ലുവിളിയുമായി കാനില്‍ തിളങ്ങിയത്.

പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ പായല്‍ കപാഡിയ. ഇന്ത്യയില്‍ നിന്ന് പ്രദര്‍ശനാനുമതി ലഭിച്ച ഒരേയൊരു ഷോട് ഫിലിമായ ആഫ്റ്റര്‍ ന്യൂണ്‍ ക്ലൗഡ്‌സ് പായലിന്റെതാണ്.

13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തില്‍ രണ്ട് സ്ത്രി കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അറുപതുവയസുകാരിയായ കാക്കിയേയും അവരുടെ വീട്ടിലേ ജോലിക്കാരിയായ നേപ്പാളി പെണ്‍കുട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ ചുറ്റുപാടുമുള്ള സ്ത്രീകളും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് തനിക്ക് പ്രചോദനമെന്നാണ് പായല്‍ പറയുന്നത്.ഭാവിയില്‍ ഇനിയും നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് പായല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News