ഷൂട്ടിംഗിനിടെ രണ്‍വീറിന് തലയ്ക്ക് പരുക്കേറ്റു

പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീര്‍ സിങ്ങിന് തലക്ക് പരിക്കേറ്റത്. സിനിമയുടെ അവസാന ഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

തലക്ക് പരിക്കേറ്റത് അറിയാതെ ചിത്രീകരണം തുടര്‍ന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് തുടങ്ങിയപ്പോഴാണ് പരിക്കേറ്റ കാര്യം അറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

രജപുത്ര സാമ്രാജ്യമായ ചിത്തൂരിലെ റാണിപത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ദീപിക പദുകോണാണ് ചിത്രത്തില്‍ പത്മിനിയെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like