കന്നുകാലികള്‍ക്ക് പിന്നാലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരോധനവുമായി ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കശാപ്പ് നിരോധനത്തിന് പിന്നാലെ വളര്‍ത്തുമൃഗങ്ങളിലും കൈവെച്ച് ബിജെപി സര്‍ക്കാര്‍. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ,പൂച്ച തുടങ്ങി മൃഗങ്ങളെ വില്‍ക്കുന്നതും വളര്‍ത്തുന്നതും തടഞ്ഞുകൊണ്ടാണ് പുതിയ ഉത്തരവ്.

ഉത്തരവ് അനുസരിച്ച് മൃഗങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പൊതു ഇടങ്ങളില്‍ പാടില്ല. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കേറ്റ് വാങ്ങിയാല്‍ മാത്രമേ ഇനി മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുവാന്‍ സാധിക്കുകയുള്ളു.

ഇതിന് പുറമേ മൃഗങ്ങളുടെ വിശദാംശങ്ങള്‍ കടയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എവിടെനിന്നും വാങ്ങി, എപ്പോള്‍ വിറ്റു, ആര്‍ക്ക് വിറ്റു, തുടങ്ങിയ വിവരങ്ങളാണ് സൂക്ഷിക്കേണ്ടത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമമനുസരിച്ചാണ് കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here