പ്രിയങ്കയ്ക്ക് പ്രിയപ്പെട്ടത് മുന്‍ കാമുകന്റെ ജാക്കറ്റ്; ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക

പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡിന്റെ മാത്രമല്ല, ഹോളിവുഡിന്റെയും പ്രിയങ്കരിയാണ്. ഹോളിവുഡിലെ കന്നി ചിത്രമായ ബേ വാച്ചിലൂടെ പ്രിയങ്ക സമ്മിശ്ര അഭിപ്രായങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണെങ്കിലും ഹോളിവുഡിന് പ്രിയപ്പെട്ട താരമായി പ്രിയങ്ക മാറിയിരിക്കുകയാണ്.

ഇപ്പോള്‍ ഒരു വിദേശ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രിയങ്ക ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. പ്രിയങ്ക പങ്കെടുത്ത ‘ഷോ ഡേര്‍ട്ടി ലോണ്‍ട്രി’ എന്ന പരിപാടിയി വലിയ ചര്‍ച്ചയായിരിക്കുകയാണ്. സെലിബ്രിറ്റികള്‍ അവരുടെ പ്രിയപ്പെട്ട സാധനങ്ങള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് ‘ഷോ ഡേര്‍ട്ടി ലോണ്‍ട്രി’.

തന്റെ പ്രിയപ്പെട്ട വസ്തുക്കളില്‍ പ്രിയങ്ക പരിചയപ്പെടുത്തിയ ഒരു ജാക്കറ്റാണ് ആരാധകരെ ഞെട്ടിച്ചത്. അത് തന്റെ മുന്‍ കാമുകന്റെ ജാക്കറ്റാണെന്നും ഈ ജാക്കറ്റിലാണ് താന്‍ ജീവിക്കുന്നതെന്നും വിമാനയാത്രകളില്‍ ഇത് തന്നോടൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

ഞെട്ടിയ അവതാരക ലാറാ ബ്രൗണിന്റെ സംശയം ആ ജാക്കറ്റില്‍ കാമുകന്റെ മണം ഉണ്ടോ എന്നായിരുന്നു. ലാറാ ജാക്കറ്റ് ഒന്നു മണത്തു നോക്കുകയും ചെയ്തു. ജാക്കറ്റിന് തന്റെ മണമാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ഇത് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന അവതാരകയുടെ ചോദ്യത്തിന് ഇത് ധരിക്കുമ്പോള്‍ വല്ലാത്ത ഒരു ആശ്വാസമാണ് ഉണ്ടാകുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News