ശ്രീനഗര്‍: ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിച്ചുകൊണ്ട് ജമ്മുകശ്മീര്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം. നിലവില്‍ ഫേസ്ബുക്കടക്കം ഇരുപത്തിരണ്ടോളം സോഷ്യല്‍ മീഡിയകള്‍ക്ക് കശ്മീരില്‍ വിലക്കുണ്ട്. ഇതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് തന്നെ നിരോധിച്ചുകൊണ്ടുളള പുതിയ തീരുമാനം.
ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ വധവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിച്ചത്.
സോഷ്യല്‍ മീഡിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയകള്‍ നിരോധിച്ചത്. വിലക്ക് മേയ് 16 ന് പിന്‍വലിക്കുമെന്ന അറിയിച്ചിരുന്നെങ്കിലും സബ്‌സര്‍ അഹമ്മദിന്റെ വധവുമായി ബന്ധപ്പെട്ട് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നിരോധനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
കശ്മീരിലെ സാമൂഹിക മാധ്യമങ്ങളുടെ നിരോധനം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇത് മനുഷ്യാവകാശലംഘനമെന്നാണ് യു എന്‍ പ്രതികരിച്ചത്.
Get real time update about this post categories directly on your device, subscribe now.