ധൂമില്‍ അഭിഷേക് ബച്ചന് പകരം പിഷാരടി; ഞെട്ടല്‍ വിട്ടുമാറാതെ ചലച്ചിത്രപ്രേമികള്‍

രമേഷ് പിഷാരടി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറിയിട്ട് നാളുകളേറയായി. സ്വതസിദ്ധമായ ശൈലിയില്‍ മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന പിഷാരടി ധൂമില്‍ അഭിഷേക് ബച്ചന് പകരക്കാരനായി വന്നാല്‍ എങ്ങനെയിരിക്കും.

അധികം ചിന്തിക്കണ്ട. കണ്ട് തന്നെ ബോധ്യപ്പെടാം. പിഷാരടി ധൂം സ്റ്റൈലില്‍ വാട്ടര്‍ ബൈക്കില്‍ വരുന്ന വിഡിയോയാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ച. എടാ എനിക്ക് കരയില്‍ മാത്രമല്ല അങ്ങ് കടലിലും പിടിയുണ്ട് എന്ന കുറിപ്പോടെ പിഷാരടി തന്നെയാണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അരലക്ഷത്തിലധികം പേരാണ് മണിക്കൂറുകള്‍ക്കകം വിഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News