കാമുകിയോടൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിട്ട ജയസൂര്യ കുടുങ്ങും. കാമുകിയുടെ ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി

സ്വകാര്യവീഡിയോ പുറത്തുവിട്ടെന്ന ആരോപണവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ മുന്‍കാമുകി ലീഗ സിരിസേനഗ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. കാമുകിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തല്‍ ഉയര്‍ന്നതോടെയാണ് താരത്തിന് കുരുക്ക് മുറുകുന്നത്. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് നടി കൂടിയായ ലീഗയുടെ ആരോപണം.
സംഭവം അന്വേഷിക്കുന്ന ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ജയസൂര്യയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ലീഗ, പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല. താരം മുങ്ങിയെന്ന റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്

ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. രണ്ടുപേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ലെന്നും വ്യക്തമാണ്. വീഡിയോയിലുള്ള പുരുഷന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളതെന്നും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News