കാലി കച്ചവട നിരോധനവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ പോസ്റ്റിട്ടതിന് ഭീഷണിയുടെ സ്വരത്തില്‍ രംഗത്തെത്തിയ സുരേന്ദ്രന്‍ വി ടി ബലറാമിന്റെ മറുപടി. ചീഞ്ഞ ഉള്ളിയുടെ ചിത്രമാണ് ബലറാം സുരേന്ദ്രന്റെ കൊലവിളിക്ക് മറുപടിയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല.’ എന്ന തലക്കെട്ടോടെയാണ് വി.ടി കേടു വന്ന ഉള്ളിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുരേന്ദ്രന്റെ പേരു പരാമര്‍ശിക്കാതെയാണ് ബല്‍റാമിന്റെ പോസ്‌റ്റെങ്കിലും കമന്റുകളില്‍ നിറയെ കശാപ്പ് വിഷയവും സുരേന്ദ്രനും നിറഞ്ഞിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here