തൃശ്ശൂരില്‍ കഞ്ചാവ് വേട്ട; 70 കിലോ കഞ്ചാവ് പിടികൂടി; നാല് പേര്‍ പിടിയില്‍

തൃശ്ശൂര്‍: വലപ്പാട് മേഖലയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. കോതകുളം ബീച്ചില്‍ രണ്ട് വാഹനത്തില്‍ നിന്നായി 70 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് പേരെയും വലപ്പാട് പൊലീസ് പിടികൂടി. വാഹനങ്ങളുടെ രഹസ്യ അറയിലും ഡിക്കിയിലുമായി പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടക്കാനായി ബീച്ചിലെക്ക് വാഹനം കടക്കവെ വലപ്പാട് സി.ഐയുടെ നേതൃത്വത്തിലെ സംഘം പിന്നാലെയെത്തി പിടികൂടുകയായിരുന്നു. മൂന്ന് ഇടുക്കിക്കാരും ഒരു കൊല്ലം സ്വദേശിയുമാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News