
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുക സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയത്. ഈ വര്‍ഷം ജൂലൈയില്‍ രജനി പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്കവാദ് വ്യക്തമാക്കി.
രജനി ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണം തള്ളിക്കൊണ്ടാണ് സത്യനാരായണ റാവുവിന്റെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര്, ചിഹ്നം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും റാവു പറഞ്ഞു. രജനിയുടെ രാഷ്ട്രീയ പ്രവേശം ജനങ്ങളുടെ ആഗ്രഹമാണെന്നും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി പരമാവധി ആരാധകരെ നേരില്‍ക്കാണാനാണ് താരം ശ്രമിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.
ആരാധകരുടെ ഭാഗത്ത് നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുകയെന്നതാണ് പുതിയ പാര്‍ട്ടിയിലൂടെ രജനി ലക്ഷ്യമിടുന്നതെന്നും റാവു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here