ആഗോള തലത്തില്‍ ഭീതിയുണര്‍ത്തിയ സിക വൈറസ് ഇന്ത്യയിലും; മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചു

ദില്ലി: ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ സിക വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ജനുവരിയില്‍ പരിശോധന നടത്തിയ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെയുള്ളവരുടെ ഫലത്തിലാണ് സിക്ക സ്ഥിരീകരിച്ചത്.

അഹമ്മദാബാദ് ബാപ്പുനഗറിലെ മൂന്നു പേര്‍ക്കാണ് സിക്ക ബാധിച്ചത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില്‍ നടത്തിയ 93 രക്ത സാമ്പിള്‍ പരിശോധയുടെ ഫലമാണ് 64 കാരന് സിക്ക പോസ്റ്റീവായി കണ്ടത്. 34, 22 വയസ്സുകളുള്ള രണ്ട് ഗര്‍ഭിണികളിലുമാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്.

ഈഡിസ് കൊതുകള്‍ മുഖാന്തിരമാണ് സിക്ക വൈറസുകള്‍ പരക്കുന്നത്. വൈറസ് ബാധിച്ചാല്‍ മങ്ങിയ പനി, തൊലി വിങ്ങല്‍, ചെങ്കണ്ണ്, മസില്‍ സന്ധി വേദന, തലവേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും.

കൊതുകു നശീകരണപ്രവൃത്തി വ്യാപകമാക്കുകയെന്നതും സിക വൈറസ് ബാധിച്ച സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നിവയാണ് ലോകാരോഖ്യ സംഘടന തന്നെ നല്‍കുന്ന മുന്‍ കരുതലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News