പ്രളയം നാശം വിതച്ച ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേനയെത്തി

കൊളംബോ: പ്രളയം കനത്ത നാശം വിതച്ച ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകളാണ് ശ്രീലങ്കയിലെത്തിയത്. ഒരു ദശകത്തിനിടയിലെ ഏറ്റവും ഭീകരമായ പ്രളയത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് കണക്കുകള്‍. ദുരന്ത ദിവാരണ പ്രവര്‍ത്തകര്‍ക്കപ്പം ദുരിതാശ്വാസ സാമഗ്രകികളും അടങ്ങിയ ഇന്ത്യന്‍ കപ്പലുകളാണ് ശ്രീലങ്കന്‍ ജനതയ്ക്ക് സഹായവുമായെത്തിയിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തരണ്‍ജിത്ത് സിംഗ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി രവി കരുണാനയകെയ്ക്ക് കൈമാറി. പ്രളയം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും അയല്‍ രാജ്യങ്ങളോടും ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് അടിയന്തര സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകള്‍ ശ്രീലങ്കയിലേക്ക് തിരിച്ചത്.

അതേസമയം, പ്രളയത്തിന് ഇനിയും അറുതിയുണ്ടായിട്ടില്ല. ഇനിയും മഴ പെയ്യാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. പ്രളയബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്. ഇവിടങ്ങളിലുള്ള 12,000ല്‍ അധികം പേരെ വിവിധ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News