വിലക്ക് ലംഘിച്ച് രാഹുല്‍ ഗാന്ധി സഹാറന്‍പൂരില്‍; അതിര്‍ത്തിയില്‍ തടഞ്ഞു; മടങ്ങിയെത്തുമെന്ന് രാഹുല്‍

ദില്ലി: യു പിയില്‍ കലാപം നടക്കുന്ന സഹാറന്‍പൂരിലേക്ക് പൊലിസ് വിലക്ക് ലംഘിച്ച് പോവാനെത്തിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് തടഞ്ഞു. ഉത്തര്‍പ്രദേശ് പൊലിസിന്റെ സന്നാഹമെത്തി രാഹുലിനെ മടക്കി അയക്കുകയായിരുന്നു.

അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് താന്‍ മടങ്ങുകയാണെന്നും സ്ഥിതിഗതികള്‍ ശാന്തമായാല്‍ വീണ്ടും വരുമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്താകമാനം ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാര്‍ ഭീതി പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രാജ് ബാബര്‍ എന്നിവരോടൊപ്പമാണ് രാഹുല്‍ സഹാറന്‍പൂരിലെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇപ്പോള്‍ കലാപസ്ഥലം സന്ദര്‍ശിക്കാനാവില്ലെന്നറിയിച്ചാണ് പൊലീസ് രാഹുലിനെ തടഞ്ഞത്. ബി.എസ്.പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന റാലിക്ക് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News