സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ദില്ലി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മോഡറേഷന്‍ നല്‍കിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ ഉച്ചയക്ക് മുന്‍പ് പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

അതേസമയം സിബിഎസ്ഇയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള മോഡറേഷനാണ് നല്‍കുക എന്നും പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് ഒരു പരിധിയിലേറെ മാര്‍ക്ക് മോഡറേഷനായി നല്‍കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

സി.ബി.എസ്.ഇ. ഔദ്യോഗിക വെബ്‌സൈറ്റ് Cbseresults.nic.in, Cbse.nic.in എന്നിവയില്‍ ഓണ്‍ലൈനായി ഫലമറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News