ഇന്ത്യയിലും സിക്ക വൈറസ്

അഹമ്മദാബാദ്: ഇന്ത്യയിലും സിക്ക വൈറസ സ്ഥിരീകരിച്ചു. മനുഷ്യ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ഇന്ത്യയിലെ ഗുജറാത്തിലാണ് സ്ഥിരീകരിച്ചത്. അഹമ്മദാബാദില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ വൈറസ് പകരുന്നത് ഇന്ത്യയില്‍ തടഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 64 വയസുകാരനായ രോഗിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. പിന്നാലെ അഹമ്മദാബാദിലെ ഒരു ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയില്‍ നവംബര്‍ ഒമ്പതിനാണ് രണ്ടാമത്തെ വൈറസ് സ്ഥിരീകരിച്ചത്.

70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് കണ്ടെത്തിയത്. ഡെങ്കിയും ചികുന്‍ഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട കൊതുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗം ബാധിച്ച രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുന്ന കൊതുകള്‍ രോഗത്തെ പകര്‍ത്തുന്നു. നവജാത ശിശുകള്‍ക്കാണ് വൈറസ് ബാധ പെട്ടെന്ന് ഏല്‍ക്കുന്നത്. 2400 കുട്ടികളാണ് സിക്ക വൈറസ് ബാധയില്‍ ബുദ്ധിമാന്ദ്യവുമായി ബ്രസീലില്‍ ജനിച്ചത്.

അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ് ബാധയില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ വാദം പൊളിക്കുന്നതാണ് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News