എഫ്എ കപ്പ് കിരീടം ആഴ്സണലിന്; വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്

ലണ്ടന്‍: എഫ്എ കപ്പ് കിരീടം ആഴ്സണലിന്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന എഫ്എ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ആഴ്സണല്‍ 2-1നാണ് ചെല്‍സിയെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയത്. സീസണിലെ രണ്ടാം കിരീടംലക്ഷ്യമിട്ട് ഇറങ്ങിയ ചെല്‍സിയുടെ മോഹമാണ് ആഴ്സണല്‍ തകര്‍ത്തത്. അലക്സിസ് സാഞ്ചസ്, ആരോണ്‍ റാംസെ എന്നിവര്‍ ആഴ്സണലിന് വേണ്ടി ഗോള്‍ നേടി.

ഡിയേഗോ കോസ്റ്റ ചെല്‍സിക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ഇരു ടീമുകളും തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ആഴ്‌സണല്‍ നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ അടിച്ചു. 76-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ മടക്കി സമനിലയിലെത്തിച്ചെങ്കിലും, ചെല്‍സിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആഴ്‌സണല്‍ വീണ്ടും ഗോള്‍ അടിച്ചു.

രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് വിക്ടര്‍ മോസസ് പുറത്തായത് ചെല്‍സിയുടെ കിരീട പോരാട്ടത്തിന് വിലങ്ങുതടിയായി. മികച്ച മുന്നേറ്റങ്ങള്‍ ചെല്‍സിയുടേതായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ നീലപ്പടക്കായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News