സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

2006 ല്‍ ഗോപാലകൃഷണന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡി.വൈ.എസ്.പിയായിരുപ്പോള്‍ അവിടെ ഐ.ജി യായിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും തനിക്ക് എതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയതതായി ചൂണ്ടികാട്ടി പരാതി നല്‍കിയിരുന്നു.നിലവില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പിയാണ് ഗോപാലകൃഷ്ണന്‍.

ടി.പി സെന്‍കുമാര്‍ തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി 2012 ലാണ് ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. ഈ പരാതിയിന്‍മേല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെതിരെ നടപടിയെടുക്കുന്നത് തടഞ്ഞിരുന്നു. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി നേടിയതോടെ സെന്‍കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. സെന്‍കുമാര്‍ ചുമതലയേറ്റതിന് ശേഷം അവധിയിലാണ് ഗോപാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel