ആദിവാസി സമൂഹത്തിന് താങ്ങായി സിപിഐ എം; ശബരിമല വനത്തിലെ 58 ആദിവാസി കുടുംബങ്ങളെ ദത്തെടുത്തു

ചാലക്കയം: ശബരിമല ഉള്‍വനങ്ങളില്‍ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ സിപിഐ എം
ദത്തെടുത്തു. ചാലക്കയം ആദിവാസി ഊരില്‍ നടന്ന ചടങ്ങ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, വസ്ത്രം, പുതപ്പ്, എല്‍ഇഡി വിളക്കുകള്‍ എന്നിവ കോടിയേരി, ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കി.

വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ നല്‍കാന്‍ വേണ്ടത് ചെയ്യുമെന്ന് കോടിയേരി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനസമൂഹത്തിലെ കുറച്ചുപേരെയെങ്കിലും സംരക്ഷിക്കുക എന്നത് അഭിമാനകരമാണ്. ഇത് ഒരുദിവസംകൊണ്ട് നടത്തേണ്ടതല്ല. ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതാണ്. എല്ലാ ആദിവാസി കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ കഴിയണം.

കുട്ടികള്‍ക്ക് പുസ്തകം നല്‍കാനും യൂണിഫോം നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുണ്ട്. ആരോഗ്യപൂര്‍ണമായ, വിദ്യാസമ്പന്നരായ തലമുറ വളര്‍ന്നുവരണം. മുതിര്‍ന്ന ആളുകളെ സാക്ഷരരാക്കാന്‍ സാക്ഷരതാമിഷന്റെ സഹായംതേടാം- അദ്ദേഹം പറഞ്ഞു.

ഓരോ മാസം ഓരോ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം ചികിത്സ എന്നിവ നല്‍കുന്നതാണ ആദ്യഘട്ടം. വനത്തിലെ വീടുകളിലെത്തി സഹായം നല്‍കും. പാര്‍ടി ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ സംഘം എല്ലാ മാസവും പരിശോധന നടത്തും.

കുട്ടികളുടെ വിദ്യാഭ്യാസമാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞവര്‍ഷം 24 കുട്ടികള്‍ മാത്രം വിദ്യാലയങ്ങളില്‍ പോയ സ്ഥാനത്ത് സിപിഐ എം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി 72 കുട്ടികളെ എല്‍പി സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News