വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

ചാലക്കയം: സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസംഗത്തെ ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. ഇത് പ്രസംഗം കേട്ടവര്‍ക്ക് മനസ്സിലാകും. ചില മാധ്യമങ്ങള്‍ അത് ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാലക്കയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ നിയമമാണിത്. ഇന്ത്യയില്‍ 1958ല്‍ നാഗാകലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു. 90 മുതല്‍ ജമ്മു-കശ്മീരില്‍ നടപ്പാക്കി. നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടം അറിയാമല്ലോ. പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബിജെപി- ആര്‍എസ്എസ് പ്രചാരണം അസംബന്ധമാണ്. ബിജെപിയുടെ പ്രചാരണരീതിയാണിതിതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News