സംസ്ഥാനത്ത് കാലവര്‍ഷം നേരത്തേ എത്തും; എല്ലാദിവസവും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മെയ് 30നോ തൊട്ടടുത്ത ദിവസമോ കാലവര്‍ഷം എത്തും. തുടക്കം മുതല്‍ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ആദ്യം കാലവര്‍ഷമെത്തുന്നത് തെക്കന്‍ കേരളത്തിലാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സുദേവന്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കും. ഇത് വടക്കോട്ട് നീങ്ങുന്നതോടെ കാറ്റ് ശക്തിപ്പെടുകയും കേരളത്തില്‍ കനത്ത മഴ ലഭിക്കുകയും ചെയ്യും. എല്ലാ ദിവസവും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സെപ്തംബര്‍ വരെ നാല് മാസം നീളുന്ന കാലവര്‍ഷക്കാലത്ത് തുടക്കം മുതല്‍ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ രണ്ട് മാസത്തിന് ശേഷം മഴ ലഭ്യത വിലയിരുത്തും. സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട വേനല്‍മഴ ലഭിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ മുന്നറിയിപ്പും നല്‍കി. കാലവര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കൃത്രിമ മഴ സൃഷ്ടിക്കാനുള്ള മുന്നൊരുക്കങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News