ശിരോവസ്ത്രത്തിനെതിരെ ശശികല; ശിരോവസ്ത്രം രാജ്യത്തിന്റെ സംസ്‌ക്കാരം അല്ല

കൊല്ലം: ശിരോവസ്ത്രത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. ശിരോവസ്ത്രം ധരിച്ചിരിക്കുന്നത്‌കൊണ്ട് അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് ശശികല പറഞ്ഞു.ശിരോവസ്ത്രം ധരിക്കുന്നത് രാജ്യത്തിന്റെ സംസ്‌ക്കാരം അല്ല. അത് അറബി സംസ്‌ക്കാരമാണ്. രാജ്യത്ത് അറബി സംസ്‌ക്കാരം വ്യാപിക്കുകയാണെന്നും ശശികല പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ കംഫര്‍ട്ട് സ്റ്റേഷനുകളില്‍ നമ്മോടൊപ്പം കയറുന്നത് സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും ശശികല ചോദിച്ചു.

മഹാഭാരതം സിനിമയാക്കുമ്പോള്‍ രണ്ടാമൂഴം എന്ന പേരിടരുതെന്ന നിപാടില്‍ മാറ്റമില്ലെന്നും മറിച്ചുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ശശികല പറഞ്ഞു. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും ചിത്രം രണ്ടാമൂഴം എന്ന പേരിലേ പുറത്തിറങ്ങുവെന്നും അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു അവകാശ സംരക്ഷണ ജാഥയുടെ ജില്ലയിലെ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു ശശികല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here