സ്ത്രീയടക്കം മൂന്നുപേര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു; സംഭവത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി

ചെന്നൈ: നഗരത്തെ ഞെട്ടിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്ത് മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. തീപിടിത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാര്‍ ഏതാനും മിനിട്ടിനുള്ളില്‍ തീ കത്തിപടര്‍ന്ന് ദുരന്തമുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അഗ്‌നിശമനസേന എത്തി മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here