യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം;പട്ടാപ്പകല്‍ ജനക്കൂട്ടത്തിന്റെ നടുവില്‍ പീഡനം; ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു

രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് പട്ടാപ്പകല്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
പതിനാലോളംപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

പെണ്‍കുട്ടികള്‍ അരുതെന്ന് യാചിക്കുന്നതടക്കമുളളവ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുറ്റവാളികളില്‍ ഒരാളെ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്ത്രീ സുരക്ഷയക്കായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും ലൈംഗിക അതിക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News