പ്രിയങ്കയ്ക്ക് പ്രിയപ്പെട്ട ‘ആ ജാക്കറ്റ്’ ഷാരൂഖിന്റെതോ; വിവാദം അവസാനിക്കുന്നില്ല

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്ര ഒരു ജാക്കറ്റിലൂടെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. പ്രിയങ്കയും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇത് ശരിയായിരുന്നു എന്നതിന് തെളിവാണ് ആ ജാക്കറ്റ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിദേശ ടെലിവിഷന്‍ പരിപാടിയായ ഷോ ഡേര്‍ട്ടി ലോണ്‍ട്രിയിലാണ് പ്രിയങ്ക വിവാദ ജാക്കറ്റുമായെത്തിയത്. സെലിബ്രിറ്റികള്‍ അവരുടെ പ്രിയപ്പെട്ട സാധനങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഷോ ഡേര്‍ട്ടി ലോണ്‍ട്രി. ഷോയില്‍ പ്രിയങ്ക തനിക്ക് പ്രിയപ്പെട്ടതായി അവതരിപ്പിച്ചത് ഈ ജാക്കറ്റായിരുന്നു. ഇത് തന്റെ മുന്‍ കാമുകന്റെ ജാക്കറ്റാണെന്നും ഇതിലാണ് താന്‍ ജീവിക്കുന്നതും എന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക ജാക്കറ്റ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ആരാധകര്‍ ഇത് ഷാരൂഖിന്റെ ജാക്കറ്റാണെന്ന വാദവുമായി രംഗത്തെത്തി. പ്രിയങ്കയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ച ‘ഡോണ്‍’ എന്ന സിനിമയുടെ സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഷാരൂഖിന്റെ ഭാര്യ കണ്ടുപിടിച്ചതോടെ ബന്ധം ഉപേക്ഷിക്കുകയും ചെയ്തുവെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ആരുടെ ജാക്കറ്റാണെന്ന് പ്രിയങ്ക ഇതുവരെ വ്യക്തമാക്കുന്നവരെ അഭ്യൂഹങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here