സിപിഐഎമ്മിന് കോര്‍പ്പറേറ്റുകളുടെ ഫണ്ട് ആവശ്യമില്ലെന്ന് കോടിയേരി; ‘ബിജെപിയും ആര്‍എസ്എസും പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളുടെ കോടികള്‍ വാങ്ങി; റിലയന്‍സ് രാജ്യത്തെ കൊള്ളയടിക്കുന്നത് ബിജെപി നോക്കിനില്‍ക്കുന്നു’

തിരുവനന്തപുരം: സിപിഐഎമ്മിന് കോര്‍പ്പറേറ്റുകളുടെ ഫണ്ട് ആവശ്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയും ആര്‍എസ്എസും റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്നും കോടികളുടെ ഫണ്ട് വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. റിലയന്‍സ് രാജ്യത്തെ കൊള്ളയടിക്കുന്നത് ബിജെപിയും ആര്‍എസ്എസും നോക്കിനില്‍ക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

കശാപ്പ് നിരോധനം ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. കന്നുകാലികളെ വില്‍ക്കാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നത് വങ്കത്തമെന്നും കോടിയേരി പറഞ്ഞു. കശാപ്പ് നിരോധനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News