‘മഞ്ജുവിന്റെ രണ്ടാംവിവാഹം’; വാര്‍ത്ത പിന്‍വലിച്ച് ടൈംസ് ഓഫ് ഇന്ത്യ

നടി മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നെന്ന വാര്‍ത്ത പിന്‍വലിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. ഇന്ന് (മെയ് 28) ഉച്ചകഴിഞ്ഞ് 3.58നാണ് മഞ്ജുവിന്റെ വിവാഹവാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയുടെ സിനിമാ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത

മുംബൈയിലെ ഒരു വ്യവസായിയുമായി മഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ചില മലയാള, തമിഴ് മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ആ വാര്‍ത്ത പിന്‍വലിച്ചതായാണ് വെബ്‌സൈറ്റില്‍ കാണുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കുന്ന വാര്‍ത്താ ലിങ്കില്‍ കയറുമ്പോള്‍ Page Not Found എന്നാണ് കാണുന്നത്.

ലിങ്കില്‍ കയറുമ്പോള്‍ ഇപ്പോള്‍ കാണിക്കുന്നത്

മഞ്ജുവിന്റെ വിവാഹം സംബന്ധിച്ച് നേരത്തെയും ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് പിന്നാലെയായിരുന്നു അത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമാ മാഗസിനാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

1998 ഒക്ടോബര്‍ 20നായിരുന്നു ദിലീപ്-മഞ്ജു വിവാഹം. പിന്നീട് 17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്യുകയും ചെയ്തു.

തലസ്ഥാനത്ത് ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മഞ്ജു ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News