നഗരമധ്യത്തില്‍ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ കാളക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് കേസ്. ഐപിസി 120എ പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കാലിച്ചന്തകളില്‍ കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ നഗരമധ്യത്തില്‍വെച്ച് ഒരു വാഹനത്തില്‍ കാളക്കുട്ടിയെ അറക്കുകയും ഇറച്ചി സൗജന്യമായി വിതരണംചെയ്യുകയുമായിരുന്നു. യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News