ദളിത് അധ്യാപികക്ക് വിലക്കേര്‍പ്പെടുത്തി തൃപ്പുണിത്തുറ ആര്‍എല്‍വി ആര്‍ട്‌സ് കോളേജ്; ജാതിയുടെ പേരില്‍ പുറത്താക്കിയത് സി.ബി ഹേമലതയെ

കൊച്ചി: തൃപ്പുണിത്തുറ ആര്‍എല്‍വി ആര്‍ട്‌സ് കോളേജില്‍ ദളിത് അധ്യാപികക്ക് വിലക്ക്. ആര്‍എല്‍വി മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ നൃത്ത അധ്യാപികയെ ജാതിയുടെ പേരില്‍ പുറത്താക്കിയെന്നാണ് പരാതി.

ചെറായി സ്വദേശിനിയും 15 വര്‍ഷത്തിലധികമായി ഭരതനാട്യം അധ്യാപികയുമായ സി.ബി ഹേമലതയ്ക്കാണ് ദുരനുഭവം. ഏറെക്കാലമായി തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജില്‍ താനടക്കമുള്ള ദളിത്, പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ക്ക് സമാന അനുഭവങ്ങള്‍ നിരവധിയാണെന്ന് ഇവര്‍ പറയുന്നു. നേരത്തെ താത്ക്കാലികമായി ജോലി നേടിയിരുന്ന 15 അധ്യാപകരുടെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പല്‍ മോശം പരാമര്‍ശങ്ങള്‍ എഴുതിയതടക്കമുള്ളവ ഈ അധ്യാപിക ഓര്‍ത്തെടുത്തു.

ഇതിനെതിരെ നിയമനടപടിയുമായി നീങ്ങിയതോടെ വിദ്യാര്‍ഥിനിയെ കൊണ്ട് കള്ളപ്പരാതി ഉണ്ടാക്കിച്ച് തന്നെ പുറത്താക്കിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. എംപ്ലോയ്‌മെന്റ് വഴിയായിരുന്നു ഇവര്‍ക്ക് താല്‍ക്കാലിക നിയമനം ലഭിച്ചത്. ദളിത് പീഡന നിരോധനനിയമം ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പരാതിയില്‍ തൃപ്പുണിത്തുറ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

പ്രിന്‍സിപ്പലിനെയും ഭരതനാട്യം വകുപ്പു തലവനെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷമായി ജോലിയില്ലാതായതോടെ ഇപ്പോള്‍ വീട്ടില്‍ നൃത്തം പഠിപ്പിച്ചാണ് ജീവിതം നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News