
നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കുകളിലാണ്. എന്നാല്‍ തന്റെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കില്ല നായകനെന്ന് കഴിഞ്ഞദിവസം അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. പിന്നെയാര്? സിനിമാ പ്രേമികളും ആരാധകരും ഒരുപാട് ചോദിച്ച ചോദ്യമാണിത്. ഒടുവിലിതാ, ഉത്തരമായി.
അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാളിദാസ് കരാറില്‍ ഒപ്പുവച്ചെന്നും ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴില്‍ ഒരുക്കുന്ന ചിത്രം സംഗീതം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അല്‍ഫോണ്‍സ് ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം അറിയിച്ചത്.
‘രണ്ട് മാസത്തിനുള്ളില്‍ പുതിയ ചിത്രം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. സംഗീത പ്രധാനമായ ഒരു ചിത്രമാണ് അത്. കടലിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് എന്താണെന്ന് അറിഞ്ഞിരിക്കണം. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. എന്നാല്‍ പ്രേമമോ നേരമോ പോലെയായിരിക്കില്ല.’
-അല്‍ഫോണ്‍സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഇങ്ങനെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here