
തൃശൂര്‍: സംസ്ഥാനത്തെ എല്ലാ കായികതാരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എസി മൊയ്തീന്‍. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 68 കായികതാരങ്ങള്‍ക്ക് ഒരു മാസത്തിനകം ജോലിനല്‍കുമെന്നും ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ഉദ്ഘാടനം ചെയ്ത് എസി മൊയ്തീന്‍ പറഞ്ഞു.
കായിക കേരളത്തിന്റെ കുതിപ്പിന് ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. പണമില്ലെന്നതിന്റെ പേരില്‍ കായികരംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസവുമുണ്ടാകില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന നാലു പ്രധാന മിഷനോടൊപ്പംതന്നെ കായികവികസനം പ്രധാന അജണ്ടയായാണ് ഏറ്റെടുത്തിട്ടുള്ളത്. ലോക കായിക മേളകളില്‍ ഇന്ത്യക്കായി മെഡല്‍ നേടാന്‍ കേരള താരങ്ങളെ സജ്ജമാക്കുന്നതിനാണ് പ്രഥമപരിഗണന.
ഫുട്‌ബോള്‍താരം സികെ വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, മികച്ച കായികതാരങ്ങളെ സംരക്ഷിക്കുകയെന്നതിന്റെ ഭാഗമായി വിനീതിന് കേരളസര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here