‘പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല….’ വിവി രാജേഷിന് ഒരു മറുപടി

തിരുവനന്തപുരം: പശു അമ്മയെ പോലെയാണെന്ന് അഭിപ്രായപ്പെട്ട ബിജെപി നേതാവ് വിവി രാജേഷിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലു. ലല്ലു ഫേസ്ബുക്കില്‍ കുറിച്ച് ഇങ്ങനെ:

അമ്മേടെ പാലും പശുവിന്റെ പാലും ഞാന്‍ കുടിച്ചിട്ടുണ്ട്… വീട്ടില്‍ പശുവില്ലാതായപ്പോ കാശ് കൊടുത്താണ് പാല് മേടിച്ചത്.. പശുവിനെ അമ്മയായി കാണണമെന്ന് പറയുന്ന കുണാപ്പന്മാര്‍ അറിയാനാണ്…

പശു എന്നെ മോനേന്നോ ഞാന്‍ അമ്മേന്നോ വിളിച്ചിട്ടില്ല
പശു എന്നെ കുളിപ്പിച്ചിട്ടില്ല
പശു എനിക്ക് കണ്ണെഴുതി പൊട്ട് തൊട്ടിട്ടില്ല
പശു എനിക്ക് ചോറ് വാരിത്തന്നിട്ടില്ല
പശു എനിക്ക് അമ്പിളി മാമനെ കാണിച്ച് തന്നിട്ടില്ല
പശു എന്നെ കെട്ടിപ്പിടിച്ചിട്ടില്ല
പശു ഞാന്‍ പനിച്ച് കിടക്കുമ്പോ കൂട്ടിരുന്നിട്ടില്ല
പശു എനിക്ക് ഉമ്മ തന്നിട്ടില്ല
പശു താരാട്ട് പാടി ഉറക്കിയിട്ടില്ല
പശു എന്നെ കാത്തിരുന്നിട്ടില്ല
പശു എന്നെയോര്‍ത്ത് സന്തോഷിച്ചിട്ടില്ല, സങ്കടപ്പെട്ടിട്ടില്ല
പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല….

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News