ആസിഡാക്രമണം നടത്തിയശേഷം കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

ചിറ്റൂര്‍: ആസിഡാക്രമണം നടത്തിയശേഷം കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശ് ചിറ്റൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജശേഖര റെഡ്ഢിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

തന്റെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ച്ചൂളയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റെഡ്ഢി. ഇതിനിടയാണ് സംഘമായെത്തിയ ആക്രമികള്‍ ആസിഡാക്രമണം നടത്തിയത്. നിലത്തുവീണ റെഡ്ഢിയെ നിലവിളിക്കാന്‍ പോലും സമ്മതിക്കാതെ അക്രമികള്‍ കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ചു. ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

ആക്രമികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News