കശാപ്പ് നിരോധനം: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസനും

ചെന്നൈ: കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്‌സൂപ്പര്‍ താരം കമല്‍ഹാസന്‍. എന്ത് കഴിക്കണമെന്ന് പറയാതെ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും നിങ്ങള്‍ക്ക് മാട്ടിറച്ചി വേണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

ഒരാള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് കമല്‍ഹാസന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. താന്‍ സ്ഥിരമായി ബീഫ് കഴിച്ചിരുന്നെന്നും ഭരണകൂടം വ്യക്തികളുടെ ഭക്ഷണം തീരുമാനിക്കേണ്ടെന്നും കമല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News